തിരൂരങ്ങാടി: ഓവര്‍സിയറെ ചുമതലകളില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് അസിസ്റ്റന്റ് എഞ്ചിനീയറെ തിരൂരങ്ങാടി നഗരസഭയിലെ ഭരണപക്ഷ – പ്രതിപക്ഷാംഗങ്ങള്‍ തടഞ്ഞുവെച്ചു. കെട്ടിട ചട്ടങ്ങള്‍ പാലിച്ച് നിര്‍മ്മിച്ചിട്ടും വിവിധ കാരണങ്ങള്‍ പറഞ്ഞ് പൊതുജനങ്ങളെ ഓവര്‍സിയര്‍ ദ്രോഹിക്കുന്നുവെന്ന വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നഗരസഭാംഗങ്ങള്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഓവര്‍സിയര്‍ ജുബീഷിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ ഇയാള്‍ സഹായിക്കുന്നതായും നഗരസഭാംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു. ഇതെ തുടര്‍ന്നാണ് നിലവിലെ ചുമതലകളില്‍ നിന്നും മാറ്റണമെന്ന ആവശ്യം ഉയര്‍ത്തി അസിസ്റ്റന്റ് എഞ്ചിനീയര്‍ ഭഗീരഥിയെ തിങ്കളാഴ്ച ഉച്ചയോടെ നഗരസഭാംഗങ്ങള്‍ ഓഫീസില്‍ തടഞ്ഞുവെച്ചത്.
ഏപ്രില്‍ ആദ്യത്തോടെ ജൂബിഷിനെ നിലവിലെ ചുമതലകളില്‍ നിന്നും മാറ്റാമെന്ന് ഉറപ്പ് ലഭിച്ചു. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



