പൊലീസിനെ കണ്ട് രാസലഹരി വായിലിട്ട യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അരീക്കോട്: ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ഡന്‍സാഫ് സംഘവും പൊലീസും ചേര്‍ന്നുള്ള പരിശോധനക്കിടെ രാസലഹരി വായിലിട്ട് ചവച്ചുതുപ്പിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഊര്‍ങ്ങാട്ടീരി പൂവത്തിക്കല്‍ കക്കൂടുമ്പന്‍ വീട്ടില്‍ അന്‍വര്‍ സാദത്ത് ആണ് ചികിത്സതേടിയത്.

ലഹരി ചവച്ച് തുപ്പിയതോടെ യുവാവ് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടു. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ലഹരിവില്‍പ്പന സംബന്ധിച്ച് നിരന്തര നിരീക്ഷണം നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവാവ് ലഹരി ചവച്ച് തുപ്പിയതുകാരണം തെളിവ് ലഭിച്ചില്ല. എന്നാല്‍ ലഹരി ഉപയോഗിച്ചതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അന്‍വര്‍ സാദത്തിനെതിരെ കേസെടുത്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top