കൊല്ലം ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു

കൊല്ലം ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സുധീഷ് ഭവനില്‍ സുധീഷ് (35) കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായി ഉണ്ടായ വാക്ക് തര്‍ക്കത്തിനിടെയാണ് കുത്തേറ്റത്.

മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സെക്യൂരിറ്റി ജീവനക്കാരന്‍ ജിബിനെ പൊലീസ് പിടികൂടി. മരിച്ച സുധീഷ് സിഐടിയു തൊഴിലാളിയും സി പി ഐ എം പ്രര്‍ത്തകനുമാണ്. കൂട്ടുകാരനെ സംരക്ഷിക്കാന്‍ സുധീഷ് ശ്രമിച്ചപ്പോഴാണ് പ്രതി കത്തി കൊണ്ട് കുത്തി കൊന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top