
പരപ്പനങ്ങാടി: നവീകരിച്ച നെടുവ അയ്യപ്പന്‍കാവ് ശ്രീശാസ്താ ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠയോടനുബന്ധിച്ച് ബ്രഹ്‌മ കലശവും കുംഭാഭിഷേകവും മാര്‍ച്ച് 25 ചൊവ്വാഴ്ച മുതല്‍ 30 ഞായറാഴ്ച വരെ വിവിധ പരിപാടികളോടെ നടക്കും .
പരപ്പനാട് രാജവംശത്തിന്റെ രാജവാഴ്ച അവസാനിച്ചപ്പോള്‍ അയ്യപ്പന്‍കാവ് ക്ഷേത്രവും, പിഷാരിക്കല്‍ ശ്രീ മുകാംബിക ക്ഷേത്രവും നാട്ടുകാരുടെ മേല്‍നോട്ടത്തില്‍ ശ്രീ മൂകാംബിക റിലീജിയസ് & ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് നടത്തിക്കൊണ്ടിരിക്കുന്നത്.
70 ലക്ഷത്തോളം രൂപ ചെലവിട്ട് പുതുതായി നിര്‍മ്മിച്ച അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ ശ്രീ ശാസ്താവ്, ഭഗവതി, മഹാദേവന്‍, എന്നീ മൂന്ന് ദേവന്‍മ്മാരെ ശ്രീകോവിലിലും, ഗണപതി മുരുകന്‍ എന്നീ ഉപദേവന്മാരെ ശ്രീകോവിലിനു പുറത്തുമാണ് പ്രതിഷ്ഠിക്കുന്നത്. തന്ത്രി എളമ്പുലാക്കാട്ട് ആനന്ദ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ വിവിധ തരത്തിലുള്ള ഹോമങ്ങള്‍ക്ക് ശേഷം 30 – 03 – 2025 ന് രാവിലെ 9 .30 മുതല്‍ 11 30 വരെയുള്ള എടവം രാശി മുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠ കര്‍മ്മങ്ങള്‍ നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി 28 ന് രാത്രി 7 മണിക്ക് ഇടക്കയിലെ ദേവചൈതന്യമെന്ന് വിശേഷിക്കപ്പെടുന്ന അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതവും ഉണ്ടായിരിക്കുമെന്ന് ശ്രീ മൂകാംബിക റിലീജിയസ് & ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി കെ.വിജയകുമാരന്‍, മാനേജിങ്ങ് ട്രസ്റ്റി ഡോ .ഓ.രാജീവന്‍, എ.കുട്ടിശങ്കരന്‍, എന്നിവര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



