
കോഴിക്കോട് താമരശ്ശേരിയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. അമ്പായത്തോട് സ്വദേശി ജിനീഷിനാണ് കുത്തേറ്റത്. താമരശ്ശേരി താഴെ പരപ്പന്‍ പൊയിലില്‍ വെച്ചാണ് സംഭവം. കാറിലെത്തിയ സംഘമാണ് ശരീരമാസകലം ജിനീഷിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.
ജിനീഷ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി പൊലീസ് വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റതിന് പിന്നാലെ ജിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




