തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ ബൈക്ക് യാത്രികൻ രക്ഷപ്പെടാൻ കിണറ്റിൽച്ചാടി, അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

മുക്കം: ബൈക്കിൽ യാത്രചെയ്യുകയായിരുന്ന യുവാവിനെ ഇളകിയെത്തിയ പെരുന്തേനീച്ച കൂട്ടത്തോടെ കുത്തി. രക്ഷപ്പെടാനായി തൊട്ടടുത്ത പറമ്പിലെ കിണറ്റിലേക്ക് എടുത്തുചാടിയ ഇയാളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ചാത്തമംഗലം വെങ്ങേരിമഠം പടിഞ്ഞാറേ തൊടികയിൽ ഷാജുവാണ് കിണറ്റിൽ ചാടിയത്.

മാമ്പറ്റ ചേരികലോട്ട് വ്യാഴം വൈകിട്ടാണ് സംഭവം. ബൈക്കിൽ യാത്രചെയ്യവേ പെരുന്തേനിച്ച കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.മുക്കം ഭാഗത്തുനിന്ന് ചാത്ത മംഗലത്തെ വിട്ടിലേക്കുള്ള യാത്രയിലായിരുന്നു ഷാജു. ഓർക്കാപ്പുറത്തായിരുന്നു തേനീച്ചക്കൂട്ടത്തിൻ്റെ ആക്രമണം. മുഖത്താകെ കുത്തേറ്റ ഇയാൾ രക്ഷപ്പെടാനായി അടുത്ത പറമ്പിലെ കിണറ്റിൽ ചാടുകയായിരുന്നു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മുക്കം അഗ്നിരക്ഷാ നിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ എം എ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഷാജു മണാശേരി കെഎം സിടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top