HIGHLIGHTS : A young man was attacked with a blade and robbed of his mobile phone; three persons including a young woman were arrested
കൊച്ചി: യുവാവിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച ശേഷം മൊബൈല്‍ കവര്‍ന്നു. സംഭവത്തില്‍ യുവതിയുള്‍പ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി.
ഇന്ന് പുലര്‍ച്ചെ കൊച്ചിയിലാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് വരികയായിരുന്ന കൊല്ലം സ്വദേശിയായ യുവാവിനെയാണ് സംഘം ആക്രമിച്ചത്. യുവാവിന്റെ കഴുത്തിലും കയ്യിലും ബ്ലേഡ് ഉപയോഗിച്ച് മുറിപ്പെടുത്തുകയും മൊബൈല്‍ തട്ടിയെടുക്കുകയുമായിരുന്നു. യുവാവിന്റെ പരാതിയില്‍ നോര്‍ത്ത് പോലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതികളായ യുവാക്കള്‍ നേരത്തേയും കേസുകളില്‍ ഉള്‍പ്പെട്ടതായാണ് വിവരം.