കാമുകിയിൽനിന്നും പത്തുപവനോളം സ്വർണ്ണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

തിരൂരങ്ങാടി:വിദ്യാർഥിനിയിൽനിന്നും സ്വർണ്ണവും പണവും അടിച്ചുമാറ്റി എന്ന പരാതിയിൽ ആൺ സുഹൃത്തിനെ പൊലിസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി ഗവ.ഹൈസ്‌കൂളിന് സമീപം കെ.ടി അമൻ(19)നെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. അഞ്ചുവർഷത്തോളമായി വിദ്യാർഥിനിയുമായി അനസ് പ്രണയത്തിലാണത്രെ.

ഇതിനിടെ പെൺകുട്ടിയുടെ കൈയിൽനിന്നും വീട്ടുകാരുടെ 9.45 പവൻ സ്വർണ്ണവും,എൺപതിനായിരത്തോളം രൂപയും അനസ് കൈക്കലാക്കി എന്നാണ് പരാതി.

അനസിനെതിരെ പോക്സോ പ്രകാരവും പൊലിസ് കേസ്സെടുത്തിട്ടുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top