കൊടുങ്ങല്ലൂരില്‍ ജോലികഴിഞ്ഞ് സ്‌കൂട്ടറില്‍ വരികയായിരുന്ന യുവതിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

തൃശൂര്‍: വീട്ടിലേക്ക് ജോലികഴിഞ്ഞ് വരികയായിരുന്ന യുവതിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊടുങ്ങല്ലൂരിലെ നാസറിന്റെ ഭാര്യ റിന്‍സിയെയാണ് വഴിയില്‍ തടഞ്ഞുനിര്‍ത്തി ഏറിയാട് തെക്കുവശത്തുള്ള റിയാസ് ആക്രമിച്ചത്. ചെമ്പറമ്പ് പള്ളി റോഡില്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.

തുണിക്കട അടച്ച് വീട്ടിലേക്ക് മടങ്ങിവരുകയായിരുന്ന റിന്‍സിയെ പ്രതി ആളൊഴിഞ്ഞ ഭാഗത്തുവെച്ച് ആക്രമിക്കുകയായിരുന്നു.ഈ സമയം ഇതുവഴിവന്നയാള്‍ ബഹളം വെച്ചതോടെയാണ് ആക്രമി ഇവിടെ നിന്ന് കടന്നുകളഞ്ഞത്.

പരിക്കേറ്റ റിന്‍സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിലുളള കാരണം വ്യക്തമല്ല. പ്രതിക്കായി കൊടുങ്ങല്ലൂര്‍ പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.

Share news
error: Content is protected !!
Scroll to Top