പാലക്കാട്: യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പറളിയില്‍ മങ്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തേനൂരിലാണ് മരിച്ച നിലയില്‍ കണ്ടത്. തിരൂരങ്ങാടി കൊടിഞ്ഞി കടുവളളൂര്‍ സ്വദേശി പത്തൂര്‍ അലവിയുടെ മകന്‍ പത്തൂര്‍ ഹൈദര്‍ അലി (46) യാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 1:45ഓടെ ആണ് സംഭവം. ചെന്നൈയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രയില്‍ ട്രെയിനില്‍ നിന്നും വീണതാണെന്ന് സംശയിക്കുന്നു.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


