താനൂരില്‍ അതിരുവിട്ട് പ്രാങ്ക്; കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: കുട്ടികളെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. താനൂര്‍ സ്വദേശികളായ സുള്‍ഫിക്കര്‍, യാസീന്‍ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം താനൂരിലാണ് സംഭവം ‘പ്രാങ്കി’ന് വേണ്ടി ചെയ്തതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.

ഇരുചക്ര വാഹനത്തില്‍ എത്തിയാണ് കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. മറ്റുള്ള വരെ പ്രയാസപ്പെടുത്തുന്നതും കുട്ടികള്‍ക്ക് മാനസികാഘാതമുണ്ടാക്കുന്നതുമായ പ്രവൃത്തികളെ എന്തിന്റെ പേരിലായാലും തമാശയായി കാണാനില്ലെന്നും കടുത്ത നടപടിയുണ്ടാകുമെന്നുമാണ് പോലീസ് നിപാട്. അതുകൊണ്ടുതന്നെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് തമാശക്ക് ചെയ്തതാണെന്ന പിടിയിലായവരുടെ വാദം പൂര്‍ണമായി അംഗീകരിക്കാനാകില്ലെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്.

 

Share news
error: Content is protected !!
Scroll to Top