വൈഗ കൊലക്കേസ്;സനുമോഹന് ജീവപര്യന്തം തടവുശിക്ഷ

കൊച്ചി: വൈഗകൊലക്കേസില്‍ പ്രതി സനുമോഹന് ജീവപര്യന്തം തടവുശിക്ഷ. ഒരു ലക്ഷം രൂപ പിഴ അടയ്ക്കണം.ജീവപര്യന്തം തടവുശിക്ഷക്ക് പുറമെ ഐപിസി 328 പ്രകാരം 10 വര്‍ഷം തടവ് 25000 പിഴ, ഐപിസി 201 പ്രകാരം അഞ്ച് വര്‍ഷം കഠിനതടവ് 10,000 രൂപ പിഴ, 77 ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം 10 വര്‍ഷം തടവ് 25,000 രൂപ പിഴ, 77 ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്ന് വര്‍ഷം തടവ് 10,000 രൂപ പിഴയും എന്നിങ്ങനെയും വിധിച്ചു. വിവിധ വകുപ്പുകളിലായി 28 വര്‍ഷമാണ് തടവുശിക്ഷ അനുഭവിക്കേണ്ടത്.

വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top