
വയനാട്: പടിഞ്ഞാറത്തറ കുറ്റിയാം വയല്‍ ഫോറസ്റ്റ് ഓഫീസിന്റെ സമീപം ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ 25 കാരന്‍ മുങ്ങി മരിച്ചു. പടിഞ്ഞാറത്തറ കുറ്റിയാം വയല്‍ മംഗളം കുന്നു ഉന്നതിയിലെ ശരത് ഗോപി (25 ) ബാനസുര ഡാം റിസോര്‍വോയര്‍ ഏരിയയില്‍ മുങ്ങി മരിച്ചു.
കല്‍പ്പറ്റ അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബ ടീം സ്ഥലത്ത് എത്തി 20 മിനിറ്റ് കൊണ്ട് നടത്തിയ തെരച്ചിലില്‍ 45 അടി താഴ്ചയില്‍ നിന്നും ബോഡി റിക്കവര്‍ ചെയ് ശക്തമായ മഴയും തണുപ്പും ഉണ്ടായിരുന്നെകിലും അതിനെ അവഗണിച്ചു നടത്തിയ തിരച്ചിലില്‍ ആണ് ബോഡി കണ്ടെടുത്തത്.
കല്‍പ്പറ്റ സ്റ്റേഷന്‍ ഓഫീസര്‍ അര്‍ജുന്‍ കെ കൃഷ്ണന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ചന്ദ്രന്‍ എന്‍ ആര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് അഗ്‌നിരക്ഷ സേനയുടെ സ്‌കൂബ ടീം തിരച്ചില്‍ നടത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




