HIGHLIGHTS : കണ്ണൂര്‍: ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍വെച്ച് ഭര്‍ത്താവ് കഴുത്തില്‍ കയര്‍ കുടുങ്ങി മരിച്ചു. തായത്തെരു ബള്‍ക്കീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന...

കണ്ണൂര്‍: ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍വെച്ച് ഭര്‍ത്താവ് കഴുത്തില്‍ കയര്‍ കുടുങ്ങി മരിച്ചു. തായത്തെരു ബള്‍ക്കീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി.സിയാദ് (31) ആണ് മരിച്ചത്. സ്റ്റൂളില്‍ കയറിനിന്നു കൊളുത്തില്‍ കയര്‍ കെട്ടുമ്പോഴായിരുന്നു അപകടം. അബദ്ധത്തില്‍ കഴുത്തില്‍ കയര്‍ കുടുങ്ങുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മൃതദേഹം ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കള്‍: ആസിയ, സിയ. സംസ്‌കാരം സിറ്റി ജുമാഅത്ത് പള്ളിയില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു