HIGHLIGHTS : Locals report slight earthquake in Kozhikode; Special voice

കോഴിക്കോട്: കായക്കൊടി എള്ളിക്കാപ്പാറയില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പരാതിപ്പെട്ടു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. സെക്കന്റുകള്‍ മാത്രം അനുഭവപ്പെട്ട ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ വീടുവിട്ടിറങ്ങി. പ്രത്യേക ശബ്ദം കേട്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.

റവന്യൂ ഉദ്യോഗസ്ഥരോട് സ്ഥലത്ത് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഞായറാഴ്ച വിദഗ്ധസംഘം സ്ഥലത്ത് പരിശോധനയ്ക്ക് എത്തുമെന്നും ഇ.കെ.വിജയന്‍ എംഎല്‍എ
പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു