മൂന്നിയൂര്‍: ദേശീയപാത വെളിമുക്ക് പാലക്കലില്‍ ലോറിയും ബൈക്കും അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ താനാളൂര്‍ പാണ്ഡ്യല തലാപ്പില്‍ ഹസന്റെ മകന്‍ അനസ് (29) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 6.40 നാണ് അപകടം. പുലര്‍ച്ചെ താനാളൂരില്‍ നിന്ന് ജോലിസ്ഥലമായ കോഴിക്കോട്ടേക്ക് പോകുന്നതിനിടെ പാലക്കലില്‍ വച്ച് ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ ലോറി വന്നിടിക്കുകയായിരുന്നു.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍. എസ് ഡി പി ഐ താനാളൂര്‍ പഞ്ചായത്ത് സെക്രട്ടറിയാണ്. ഭാര്യ ഷെറിന്‍ മൂന്നുമാസം ഗര്‍ഭിണിയാണ്. ഒരു മകനും ഉണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



