പത്തനംതിട്ടയില്‍ വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു.  കോന്നി ഇളകൊള്ളൂരില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇളകൊള്ളൂര്‍ സ്വദേശി മനോജ് (35) ആണ് മരിച്ചത്. ഇളകൊള്ളൂര്‍ സ്വദേശി വനജയുടെ വീടിനാണ് തീപിടിച്ചത്. വനജയുടെ മകനാണ് മനോജ്. വനജയും ഭര്‍ത്താവും മകന്‍ മനോജും വീട്ടില്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് തീപിടിത്തമുണ്ടായത്.

മദ്യലഹരിയില്‍ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മദ്യലഹരിയില്‍ മനോജ് വീട്ടില്‍ പ്രശ്‌നം ഉണ്ടാക്കുന്നത് പതിവായിരുന്നു. ഇന്നലേയും വീട്ടില്‍ തര്‍ക്കമുണ്ടായെന്നും പിന്നീട് തീവെച്ചുവെന്നുമാണ് സംശയിക്കുന്നത്. വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടെന്നാണ് ആദ്യം കരുതിയിരുന്നത്. ഫയര്‍ഫോഴ്‌സും പൊലീസുമെത്തി തീയണച്ചശേഷമാണ് മനോജിനെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്.

വനജയും ഭര്‍ത്താവും തീപിടിച്ചപ്പോള്‍ മാറിയതിനാല്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. തീപിടിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top