ദേശീയപാതയില്‍ ബൈക്ക് താഴചയിലേക്ക് വീണ് യുവാവ് മരിച്ചു

തേഞ്ഞിപ്പലം: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി എടുത്ത എട്ടുമീറ്റ റോളം താഴ്ചയുള്ള കുഴിയിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. പെരുവള്ളൂര്‍ കരുവാന്‍ങ്കല്ല് ഉഴുന്നന്‍ സജാദ് (25)ആണ് മരിച്ചത്. തൃശൂര്‍- കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യബസില്‍ ജീവ നക്കാരനാണ് സജാദ്.

വെള്ളി യാഴ്ച രാത്രി ബസ് കോഴിക്കോട്ടെ വര്‍ക്ക്‌ഷോപ്പിലെത്തിച്ച് ബൈക്കില്‍ ശനിയാഴ്ച പുലര്‍ച്ചെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. തേഞ്ഞിപ്പലം പൊലീസ് സ്‌റ്റേഷനുസമീപം ദേശീയപാത നവീകരണത്തിന്റെ ഭാഗമായി സര്‍വീസ് റോഡിന്റെ വശത്ത് താ ഴ്ചയില്‍ ഓവുപാലം നിര്‍മാണം നടക്കുന്നുണ്ട്. ഇവിടേക്കാണ് ബൈക്ക് വീണത്.

രാവിലെ ആറോടെ ഹെഡ് ലൈറ്റ് കത്തുന്നനിലയില്‍ ബൈക്കും അതിനടുത്ത് യുവാ വിനെയും കണ്ട യാത്രക്കാര്‍ തേഞ്ഞിപ്പലം പൊലീസിനെ അറിയിച്ചു. ഇവരെത്തി കോഴി ക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കി ലും മരിച്ചിരുന്നു. മറ്റ് വല്ല വാഹനവും ബൈക്കില്‍ ഇടിച്ചിട്ടുണ്ടോയെന്ന് ഫോറന്‍സിക് പരിശോധന നടത്തി. ബാപ്പ ഷൗക്കത്തലി. ഉമ്മ: റുഖിയ. സഹോദരങ്ങള്‍: സവാദ്, സഫ്‌ന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top