വനിതവേദി പൊതുയോഗം നടത്തി

പരപ്പനങ്ങാടി: നവജീവന്‍ വായനശാലയുടെ വനിതവേദിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി ടൗണില്‍ പൊതുയോഗം സംഘടിപ്പിച്ചു. സമകാലിക രാഷ്ട്രീയവും ഇന്ത്യന്‍ സ്ത്രീകളും എന്ന വിഷയത്തെ ആസ്പദമാക്കി കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഷഹാന പ്രഭാഷണം നടത്തി.

വിനീത എന്‍.കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലൈഫ്മിഷന്‍ പദ്ധതിയില്‍ ഏറ്റവും മികച്ച നേട്ടം കൈവരിച്ച ജില്ലയായി മലപ്പുറം തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലൈഫ് മിഷന്റെ ജില്ല കോര്‍ഡിനേറ്ററായിരുന്ന പരപ്പനങ്ങാടി സ്വദേശി എന്‍.കെ ദേവകി, സ്‌പോര്‍ട്‌സ് & ഗെയിംസ് മത്സരങ്ങളില്‍ ഇന്ത്യക്കകത്തും പുറത്തുമായി നിരവധി നേട്ടങ്ങള്‍ കൈവരിച്ച പരപ്പനങ്ങാടി സ്വദേശി ഷീബ.പി എന്നിവരെ ആദരിച്ചു.

വായനശാല സെക്രട്ടറി സ്മിത ഉപഹാരങ്ങള്‍ നല്‍കി. ചടങ്ങില്‍ വനിതവേദി സെക്രട്ടറി അശ്വതി കെ.പി സ്വാഗതവും വിജിഷ ടീച്ചര്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top