തിരൂരങ്ങാടി: കക്കാട് കരിമ്പില്‍ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകറി യുവാവ് മരിച്ചു. ഫ്രൂട്‌സ് കടയുടമയായ അരീക്കാട്ട് യൂസഫിന്റെ മകന്‍ അന്‍സാര്‍(33) ആണ് മരിച്ചത്. കടയിലെ മറ്റ് രണ്ട് ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഇന്ന് പകല്‍ പന്ത്രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. കോട്ടക്കല്‍ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് ഫ്രൂട്‌സ് കടയിലേക്ക് ഇടിച്ചുകയറിയത്.
അപകടം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്‍സാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




