
താനൂര്‍ : വീടിന്റെ നിര്‍മാണ പ്രവൃത്തിക്കിടെ ഷോവാള്‍ തകര്‍ന്ന് വീണ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. കെ പുരം കുണ്ടുങ്ങല്‍ സ്വദേശി കുന്നത്ത്പറമ്പില്‍ വിനു(38)വാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കെ പുരം കുണ്ടുങ്ങലിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സഹായി പട്ടരുപറമ്പ് സ്വദേശി പ്രജിത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ചെവ്വാഴ്ച്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. വിനുവിന്റെ സഹോദരന് നിര്‍മിക്കുന്ന വീടിന്റെ പ്രവൃത്തിക്കിടെയാണ് അപകടം. വീടിന്റെ മുകള്‍ ഭാഗത്തെ ചുമര്‍ പ്ലാസ്റ്റര്‍ ചെയ്യുന്നതിനിടെയാണ് സംഭവം. ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തി ഇരുവരെയും മൂലക്കലിലെ ആശുപത്രിയിയില്‍ എത്തിച്ചെങ്കിലും വിനുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ വി എ ഖാദര്‍, സല്‍മത്ത് എന്നിവരും സമീപവാസികളും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. താനൂര്‍ സി ഐ ടോണി ജെ മറ്റം സ്ഥലം സന്ദര്‍ശിച്ചു. വിനുവിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച പകല്‍ 12ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അച്ഛന്‍ : പരേതനായ ഗോവിന്ദന്‍. അമ്മ : വിലാസിനി. ഭാര്യ: പ്രിയ. മകള്‍: വാമിയ. സഹോദരങ്ങള്‍: ഷാജി, ജിഷ, ബിജു, നിഷ, പരേതനായ പ്രകാശന്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




