HIGHLIGHTS : A young man collapsed and died during a Theyyam dance.
എആര്‍ നഗര്‍ : ഉത്സവത്തില്‍ തെയ്യം കളിക്കിടെ കുഴഞ്ഞു വീണ പെരുവള്ളൂര്‍ സ്വദേശി മരിച്ചു. പെരുവള്ളൂര്‍ കൊല്ലംചിന മേലോട്ടില്‍ ചെറുണ്ണിയുടെ മകന്‍ ദാസന്‍ (41) ആണ് മരിച്ചത്.
കുന്നുംപുറം ഗവ.ആശുപത്രിക്ക് അടുത്തുള്ള നെച്ചിക്കാട്ട് കുടുംബ ദേവീ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയാണ് സംഭവം.
ഉത്സവത്തില്‍ തെയ്യം കളിക്കിടെ വെള്ളിയാഴ്ച രാത്രി 10.40 ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് സൂചന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു