കക്കാട് ദേശീയപാതയില്‍ വണ്‍വേ തെറ്റിച്ചുവന്ന സ്‌കൂട്ടര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

തിരൂരങ്ങാടി: കക്കാട് കരുമ്പില്‍ ദേശീയപാത ആറുവരി പാതയില്‍ വണ്‍വേ തെറ്റിച്ചുവന്ന സ്‌കൂട്ടറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി സഹിദുള്ള ശൈഖ് (50) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 5.40 ന് ആണ് അപകടം. വെന്നിയൂര്‍ ചാലാട് സ്വദേശി നെല്ലൂര്‍ മുഹമ്മദ് ഫാരിസ് (29) ആണ് ബൈക്ക് ഓടിച്ചിരുന്നത്. സാഹിദുല്ല ശൈഖ് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു.

കക്കാട് നിന്നും കോട്ടക്കല്‍ ഭാഗത്തേക്ക് പോകുമ്പോള്‍ കക്കാട് പഴയ പെട്രോള്‍ പമ്പ് ഭാഗത്തു നിന്നും ആറുവരി പാതയിലേക്ക് റോങ് സൈഡില്‍ കയറിയ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടക്കല്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top