രോഹിഷ് മണിയിലൂടെ ഓസ്‌ക്കാറിന്റെ തിളക്കം തിരൂരിലേക്കും

HIGHLIGHTS : Oscar shine in Tirur through Rohish Mani

തിരൂര്‍:മികച്ച വിഷ്വല്‍ ഇഫക്ട്‌സിനുള്ള ഓസ്‌കാര്‍ പുരസ്‌ക്കാരം നേടിയ ഡ്യൂണ്‍:പാര്‍ട്ട്:2 എന്ന സിനിമയുടെ വിഎഫ്എകസ് ടീമില്‍ പങ്കാളിയായ രോഹിഷ് മണി തിരൂരിന് അഭിമാനമായി .

ജോണ്‍ സ്പൈറ്റ്സുമായി ചേര്‍ന്ന് തിരക്കഥയെഴുതി ഡെനിസ് വില്ലെന്യൂവ് സംവിധാനം ചെയ്ത് 2024-ല്‍ പുറത്തിറങ്ങിയ ഒരു അമേരിക്കന്‍ ഇതിഹാസ സ്‌പേസ് ഓപ്പറ ചിത്രമാണ്. ഡ്യൂണ്‍ പാര്‍ട്ട് 2.

sameeksha-malabarinews

2025 ലെ മികച്ച വി എഫ് എക്‌സ് ഓസ്‌കാര്‍ പുരസ്‌കാരം ഈ ചലചിത്രത്തിന്റെ വിഷ്വല്‍ ഇഫക്ട്‌സ് ടീമിനെ നയിച്ച ഡി എന്‍ ഇ ജി സൂപ്പര്‍വൈസര്‍മാരായ സ്റ്റീഫന്‍ ജെയിംസും
റൈസ് സാല്‍കോം ബുമാണ് ലഭിച്ചത്. ഈചിത്രത്തിന് ഏതാണ്ട് 1000 വിഎഫ്എക്‌സ് ഷോട്ടുകള്‍ നല്‍കിയ പ്രധാന വി എഫ്എക്‌സ് പങ്കാളിയായ ഡിഎന്‍ഇ ജി സ്റ്റുഡിയോവില്‍ മാച്ച് മൂവ്‌ടെക്‌നിക്കല്‍ ഡയരക്ടറായാണ് തിരൂര്‍ സ്വദേശി രോഹിഷ്മണി ജോലി ചെയ്യുന്നത്. ഡ്യൂണ്‍ രണ്ടാം ഭാഗത്തില്‍ ബോഡി ട്രാക്കിംങ്ങ് ടെക്‌നിക്കല്‍ ഡയറക്ടറായാണ് രോഹിഷ് മണി വര്‍ക്ക് ചെയ്തത്.

ചെറുപ്പം മുതല്‍ക്കുതന്നെ ചലച്ചിത്ര മേഖലയോട് താല്‍പ്പര്യം പുലര്‍ത്തിയിരുന്ന രോഹിഷ് മണി കോഴിക്കോട്ടെ ഒരു മീഡിയ സ്റ്റഡീസ് കോളേജില്‍ നിന്നും ഓഡിയോ വിഷ്വല്‍ എഞ്ചിനീയറിംങ്ങ് പഠിച്ചു. പഠനത്തിനു ശേഷം ആദ്യത്തെ ആറു വര്‍ഷം വിദേശത്ത് ഐ ടി മേഖലയില്‍ ജോലി ചെയ്‌തെങ്കിലും മനസ്സില്‍ സിനിമാ മോഹം ആയതിനാല്‍ വിദേശത്തെ ജോലി ഉപേക്ഷിച്ചു. തുടര്‍ന്ന് ഡിഎന്‍ ഇജി എന്ന ലോകോത്തര വിഎഫ്എക്‌സ് കമ്പനിയില്‍ ചേരുകയായിരുന്നു.
2021ല്‍ ബെസ്റ്റ് വിഷ്വല്‍ എഫക്റ്റ്‌സിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ടെനറ്റ് എന്ന സിനിമയിലും മാച്ച്മൂവ്‌ടെക്‌നിക്കല്‍ ഡയരക്ടറായി വര്‍ക്ക് ചെയ്തിട്ടുണ്ട്. നിലവില്‍ 35 ഓളം ബോളിവുഡ്, , ഹോളിവുഡ് സിനിമകള്‍ക്കു വേണ്ടി വിഷ്യല്‍ എഫക്ട്‌സ് പ്രവൃത്തി ചെയ്തിട്ടുണ്ട്
നമ്പ്യാരത്ത് രാമുവിന്റെയും തൃക്കണ്ടിയൂരിലെ പാലക്കാട്ട് പുഷ്പയുടേയും മകനാണ് .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!