മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി

എറണാകുളം: യുവതിയെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കുത്തിക്കൊലപ്പെടുത്തി.മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീര്‍ (37)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി. സിംനയുടെ കഴുത്തിലും പുറത്തുമാണ് കുത്തേറ്റിരിക്കുന്നത്. ഇന്ന് വെകിട്ട് മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്.

സിംനയുടെ പിതാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാന്‍ എത്തിയതായിരുന്നു സിംന.
സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാര്‍ഡ് കെട്ടിടത്തില്‍ വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. സിംനയും ഷാഹുലും സുഹൃത്തുക്കളായിരുന്നു.

പ്രതി കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. ഇരുവരും വിവാഹിതരാണ്. നേരത്തെ അയല്‍വാസികളായിരുന്നു ഇരുവരുമെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പിന്നാലെ എത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാള്‍ യുവതിയെ ആക്രമിക്കാനുണ്ടായ കാരണം വ്യക്തമല്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top