ട്രെയിനില്‍ നിന്നു വീണ് മലപ്പുറം സ്വദേശിനിയായ യുവതി മരിച്ചു

HIGHLIGHTS : A woman from Malappuram died after falling from the train

കോഴിക്കോട്: ട്രെയിനില്‍ നിന്നു വീണ് യുവതി മരിച്ചു. മലപ്പുറം ജില്ലയിലെ ചേലേമ്പ്ര സ്വദേശി ജിന്‍സി(26) യാണ് മരിച്ചത്. ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം വെച്ചാണ് അപകടം. കണ്ണൂരില്‍ നിന്നും അച്ഛനും അമ്മയ്ക്കുമൊപ്പം കണ്ണൂര്‍-ആലപ്പുഴ എക്സ്പ്രസില്‍ വീട്ടിലേക്ക് വരുന്നതിനിടെ പുലര്‍ച്ചെ 6 മണിയോടെയാണ് അപകടം സംഭവിച്ചത്.

ശുചിമുറിയില്‍ പോകാനായി സീറ്റില്‍ നിന്നും എഴുന്നേറ്റ് പോവുകന്നതിനിടെയാണ് ട്രെയിനില്‍ നിന്നും വീണത്. പയ്യോളി പൊലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വടകര ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അച്ഛന്‍ :സുബ്രഹ്‌മണ്യന്‍,അമ്മ: ഗിരിജ, സഹോദരി: ജിസി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!