HIGHLIGHTS : Three and a half kilos of ganja seized from Munniyur
തിരൂരങ്ങാടി:മൂന്നിയൂരിൽ വൻ കഞ്ചാവ് വേട്ട.മൂന്നേകാൽ കിലോ കഞ്ചാവ് പിടികൂടി.ആലിൻചുവട് കളത്തിങ്ങൽ പോക്കരുട്ടിയുടെ വടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഒറീസ്സ സ്വദേശികളായ അർജുൻ മാലി(19),മകർ ഖില(28)എന്നിവരിൽ നിന്നുമാണ് 3.25 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി എസ്.ഐ സാം ജോർജ്ജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പ്രതികൾ താമസിക്കുന്ന മുറിയിൽ ഇന്നലെ വൈകീട്ട് നാലുമണിയോടെ പരിശോധന നടത്തുകയായിരുന്നു.
പൊളിത്തീൻ കവറിൽ പൊതിഞ്ഞ് ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.ഉടനെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.ഡാൻസാഫ് സംഘത്തിലെ ഗ്രെയ്‌ഡ് എസ്.ഐ പ്രമോദ്, അനീഷ്,ബിജോയ്,പ്രഭീഷ്,തിരൂരങ്ങാടി സ്റ്റേഷനിലെ പൊലിസുകാരായ ലക്ഷ്മൺ,ഷിജിൻ ഗോപിനാഥ്,ധീരജ്,രാകേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.