HIGHLIGHTS : A student was seriously injured after being hit by an out-of-control car in Tirur
തിരൂര്‍:നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. തലക്കടത്തൂര്‍ സ്വദേശി നെല്ലേരി സമീറിന്റെ മകന്‍ മുഹമ്മദ് റിക്‌സാന്‍(7)ആണ് ഗുരുതരമായി പരിക്കേറ്റത്.
ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടം. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടിയെ കാര്‍ ഇടിക്കുകയായിരുന്നു. കാറിനും മതിലിനും ഇടയില്‍കുടുങ്ങിയ കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ മാറ്റിയാണ് ഇടിയില്‍കുടുങ്ങിയ കുട്ടിയെ പുറത്തെടുത്തത്. കുട്ടിയെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.