കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞു;വനിത ഓട്ടോ ഡ്രൈവര്‍ മരിച്ചു

പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് വനിത ഓട്ടോ ഡ്രൈവര്‍ മരിച്ചു.വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണി(37) ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന നാല് വിദ്യാര്‍ത്ഥികള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്ന് രാവിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓട്ടോയ്ക്ക് നേരെ കാട്ടുപന്നി പാഞ്ഞുടുത്ത് ആക്രമിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോ മറിയുകയായിരുന്നു.

പരിക്കേറ്റവരെ ഉടനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top