പണം മുന്‍കൂട്ടി നല്‍കാത്തതിന്റെ പേരില്‍ ആംബുലന്‍സ് വൈകിയെന്ന ആരോപണം: അന്വേഷണണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോര്‍ജ്

പണം മുന്‍കൂട്ടി നല്‍കാത്തതിന്റെ പേരില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് പുറപ്പെടാന്‍ വൈകിയതിനാല്‍ രോഗി മരിച്ചെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

പനി ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരിന്ന അസ്മയെ എറണാകുളത്തെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സ് ഡ്രൈവര്‍ 900 രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് രോഗിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രോഗി മരിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി. കഴിഞ്ഞദിവസമാണ് പനി ബാധിച്ച് അസ്മയെ പറവൂര്‍ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പനി ഗുരുതരമായതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ രോഗിയെ കൊണ്ടുപോകാന്‍ 900 രൂപ ആദ്യം നല്‍കണമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പണം കൊണ്ടുവന്ന് നല്‍കിയ ശേഷമാണ് രോഗിയെ ആംബുലന്‍സില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇവിടെ എത്തി കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ രോഗി മരിച്ചു.

ആംബുലന്‍സ് ഡ്രൈവറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top