അധ്യാപകന്റെ കൈവെട്ടിയ കേസ്;ആറ് പ്രതികള്‍ കുറ്റക്കാര്‍;5 പേരെ വെറുതെവിട്ടു

കൊച്ചി: പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ രണ്ടാംഘട്ട വിധി പ്രസ്താവിച്ച് എന്‍ഐഎ കോടതി.അധ്യാപകന്റെ കൈവെട്ട് കേസില്‍ രണ്ടാം പ്രതി സജല്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവരുള്‍പ്പെടെ ആറ് പേരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. അഞ്ച്‌പേരെ വെറുതെ വിട്ടു. സജില്‍, നാസര്‍, നജീബ്,നൗഷാദ്,മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.

പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന, 143 ആയുധം കൈവശം വെച്ചതിന്, ഒളിവില്‍ പോയത്, കാറിന് നാശം വരുത്തിയത് തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. 11 പ്രതികളാണ് രണ്ടാംഘത്തില്‍ വിചാരണ നേരിട്ടത്. ഷഫീക്ക്, അസീസ് ഓടക്കാലി,മഹമ്മദ് റാഫി, സുബൈദ്, മണ്‍സൂര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

2010 മാര്‍ച്ച് 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചോദ്യ പേപ്പറില്‍ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകനായിരുന്ന പ്രൊഫ.ടി.ജെ ജേക്കബിന്റെ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top