11 വര്‍ഷം മുമ്പ് മലപ്പുറത്ത് നിന്നും കാണാതായ യുവതിയെയും കുഞ്ഞിനെയും ബെംഗളൂരുവില്‍ കണ്ടെത്തി

മലപ്പുറം: 11 വര്‍ഷങ്ങള്‍ക്കുമുമ്പ് കാണാതായ യുവതിയെയും കുഞ്ഞിനെയും പൊലീസ് കണ്ടെത്തി. 2011ല്‍ കുറ്റിപ്പുറത്തുനിന്ന് കാണാതായ നുസ്‌റത്തിനെയും കുഞ്ഞിനെയുമാണ് ജില്ലാ മിസ്സിങ് പേഴ്‌സണ്‍ ട്രേസിങ് യൂണിറ്റ് (ഡിഎംപിടിയു) കണ്ടെത്തിയത്.

ഡിഎംപിടിയു നോഡല്‍ ഓഫീസര്‍ ഡിവൈഎസ്പി കെ സി ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ബംഗളൂരുവിലെ താമസസ്ഥലത്തുനിന്ന് ഇരുവരെയും കണ്ടെത്തിയത്.

11 വര്‍ഷമായി ബംഗളൂരുവില്‍ കുടുംബമായി വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. യുവതിയെ തിരൂര്‍ ജെഎഫ്‌സി എം കോടതിയിലും കുട്ടിയെ സിഡബ്ലിയു സി മുമ്പാകെയും ഹാജരാക്കി. സി ബ്രാഞ്ച് എസ്‌ഐമാരായ സി വി ബിബിന്‍, കെ സുഹൈല്‍, അരുണ്‍ ഷാ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബ്ദുസ്സമീര്‍ ഉള്ളാടന്‍, മുഹമ്മദ് ഷാഫി പുളിക്കത്തൊടി എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.

 

Share news
error: Content is protected !!
Scroll to Top