ഓടുന്ന ബൈക്കിനു മുകളിലേക്കു കാട്ടാന പന മറിച്ചിട്ടു; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരുക്ക്

HIGHLIGHTS : A wild elephant fell on a moving bike

phoenix
careertech

കൊച്ചി: കോതമംഗലം – നീണ്ടപാറ ചെമ്പന്‍കുഴിയില്‍ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. ആന്‍മേരി(21) ആണ് മരിച്ചത്. പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആന്‍മേരി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇടുക്കി റോഡില്‍ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനു സമീപം വൈകിട്ട് ആറോടെയാണ് അപകടം.കോതമംഗലത്ത് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളായ ആന്‍മേരിയും അല്‍ത്താഫുമാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ അപകടത്തില്‍ പെട്ടത്.

sameeksha-malabarinews

ആന പിഴുതെറിഞ്ഞ പന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്കിനു മുകളിലേക്ക് വീഴുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!