HIGHLIGHTS : A wild elephant broke the wall of a house inside
നിലമ്പൂര്‍: അകമ്പാടത്ത് കാട്ടാനകള്‍ വീടിന്റെ മതിലും ഗേറ്റും തകര്‍ത്തു. അകമ്പാടം ഇല്ലിക്കല്‍ ആദിലിന്റെ വീടിന്റെ ഗേറ്റും മതിലുമാണ് കാട്ടാനകള്‍ തകര്‍ത്തത്. ഗേറ്റും മതിലും തകര്‍ക്കുന്ന രണ്ടാനകളുടെ ദൃശ്യങ്ങള്‍ സി സിടിവിയില്‍ പതിഞ്ഞു.
ഞായര്‍ പുലര്‍ച്ചെ 3.58ഓടെയാണ് സംഭവം. ശബ്ദം കേട്ട് ആളുകള്‍ ഒച്ചവച്ചതോടെയാണ് കാട്ടാനകള്‍ സമീപത്തെ വനമേഖലയിലേക്ക് പോയത്. രണ്ട് ആനകളാണ് വീടിന്റെ ഗേറ്റും മതിലും തകര്‍ത്തതെ ന്ന് നാസര്‍ ഇല്ലിക്കല്‍ പറഞ്ഞു. വാഴ ഉള്‍പ്പെടെയുള്ള കൃഷികളും നശിപ്പിച്ചു.
അകമ്പാടം എരുമമുണ്ട റോഡില്‍ കോരം ക്കോട് റോഡിനോട് ചേര്‍ന്നാണ് ആദിലിന്റെ വീട്. ഇവിടെ സ്ഥാപിച്ച സിസിടിവിയിലാണ് ദൃശ്യം പതിഞ്ഞത്. ഗേറ്റും മതി ലും തകര്‍ത്തപ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ആദില്‍ വിദേശത്താണ്. നോമ്പുകാലമായതിനാല്‍ ഉമ്മ അവരുടെ വീട്ടിലുമായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു