ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മേക്കപ്പ് മാന്‍ പിടിയില്‍

HIGHLIGHTS : Movie makeup man arrested with hybrid cannabis

മൂലമറ്റം: ഹൈബ്രിഡ് കഞ്ചാ വുമായി ‘ആവേശം’ സിനിമയുടെ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപി നാഥന്‍ (ആര്‍ജി വയ നാടന്‍) ഇടുക്കിയില്‍ എക്‌സൈസ് പിടി യില്‍. ഞായര്‍ പുലര്‍ ച്ചെ കാഞ്ഞാര്‍ പുള്ളിക്കാനം റോഡില്‍ ഇല്ലിച്ചുവടിന് സമീപത്തുനിന്നാണ് മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെ ക്ടര്‍ കെ യു അഭിലാഷും സംഘ വും പ്രതിയെ പിടികൂടിയത്.

45 ഗ്രാം അതീവ വീര്യമേറിയ കഞ്ചാവ് പിടിച്ചെടുത്തു. വാഗമണ്ണില്‍ അട്ടഹാസം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നുണ്ട്. എക്‌സൈസ് സംഘം ഈ പ്രദേ ശവും ഇവിടെയെത്തുന്നവരെയും നിരീക്ഷിച്ച് വരികയായിരുന്നു.

sameeksha-malabarinews

രഞ്ജിത്ത് ഗോപിനാഥന്‍ വന്ന കാറില്‍ ഡ്രൈവറും ഇയാളും മാത്രമാണ് ഉണ്ടായിരുന്നത്. കാര്‍ വാ ടകയ്ക്ക് എടുത്തതാണ്. എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് കോമ്പിങ്ങിന്റെ ഭാഗമായി മൂലമറ്റം എക്‌സൈസ് സം ഘം നടത്തിയ വാഹന പരിശോധനയിലാണ് അറസ്റ്റ്.

ആവേശത്തിന് പുറമേ പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോ മാഞ്ചം, ജാനേ മന്‍ തുടങ്ങിയ ചി ത്രങ്ങളുടെയും മേക്ക്അപ്പ് മാനാ ണ്. അസി. എക്‌സൈസ് ഇന്‍സ്‌പെ ക്ടര്‍ അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ വി ആര്‍ രാജേഷ്, സി. വില്‍ എക്‌സൈസ് ഓഫീസര്‍മാ രായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരും പരിശോധ നാ സംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!