പെണ്‍കുട്ടികളെ കാണാതായതില്‍ സമഗ്രാന്വേഷണം വേണം: ദേവധാര്‍ സ്‌കൂള്‍ പിടിഎ, എസ്എംസി ഭാരവാഹികള്‍

HIGHLIGHTS : A thorough investigation is needed into the disappearance of the girls: Devadhar School PTA and SMC office bearers

താനൂര്‍: താനൂരില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും സംശയങ്ങള്‍ ദുരീകരിക്കണമെന്നും ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ, എസ്എംസി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കുട്ടികളെ സുരക്ഷിതമായി തിരിച്ചെത്തിച്ചെങ്കിലും ദുരൂഹത ബാക്കിയാണ്. കുട്ടികളുടെ കൂടെ മുംബൈയില്‍ പോയയാളെ കുറിച്ചും അവര്‍ കയറിയ ബ്യൂട്ടി പാര്‍ലറിനെ കുറിച്ചും അന്വേഷണം വേണം. ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണരുതെന്നും ഭാരവാഹികള്‍ പറഞ്ഞു.

sameeksha-malabarinews

മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. പിടിഎ പ്രസിഡന്റ് കെ വി എ കാദര്‍, വൈസ് പ്രസിഡന്റ് സി ജോ ണി, എസ്എംസി ചെയര്‍മാന്‍ ടി പി റസാഖ്, ഇ പ്രസന്നന്‍, പി വി ഉമ്മര്‍ബാവ, ടി അശോ കന്‍, സി നാദിര്‍ഷ, പി ദിനേ ശന്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!