മാലിന്യമുക്ത റയില്‍വേ; മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനം തുടങ്ങി

HIGHLIGHTS : A waste-free railway; Exhibition of waste management equipment started

സ്വച്ഛത ഹി സേവാ, മാലിന്യമുക്തം നവകേരളം ക്യാമ്പയിനുകളുടെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനം ആരംഭിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ സഹകരണത്തോടു കൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണം എങ്ങനെ നടത്താം എന്ന് വ്യക്തമാക്കുന്നതാണ് പ്രദര്‍ശനം. പ്രദര്‍ശനം രണ്ട് ദിവസം നീണ്ടു നില്‍ക്കും. ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ എം ഗൗതമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മാലിന്യമുക്തം നവകേരളം ജില്ലാ കോഓര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്‍ മുഖ്യാതിഥിയായി.

sameeksha-malabarinews

റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ സി കെ ഹരീഷ്, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ അജീഷ് എം ഡി, ചീഫ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സോണി ആര്‍ സോമന്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ കെ പി രാധാകൃഷ്ണന്‍, സി കെ സരിത്ത്, റെയ്ഡ്‌കോ മാനേജര്‍ സുരേഷ് എസ്, എസ് യു ഇ എഫ് ജില്ലാ കോര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!