രണ്ടു വയസുകാരന്‍ പുഴയില്‍വീണ് മരിച്ചു

തിരൂര്‍: പുറത്തൂരില്‍ രണ്ട് വയസുകാരന്‍ വീടിന് സമീപത്തെ പുഴയില്‍വീണ് മുങ്ങിമരിച്ചു. പടിഞ്ഞാറേക്കര ചുള്ളിമാട് സ്വദേശി പുളിക്കല്‍ സജീഷിന്റെ മകന്‍ അലന്‍ കൃഷ്ണയാണ് മരിച്ചത്. ഇ്ന്നലെ വൈകിട്ട് നാലിന് തിരൂര്‍ പൊന്നാനി പുഴയിലായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ പുഴയില്‍ വീഴുകയായിരുന്നുവെന്ന് കരുതുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ: ഷൈനി.

 

Share news
error: Content is protected !!
Scroll to Top