Section

malabari-logo-mobile

6.33 കിലോ തൂക്കമുള്ള മുഴ നീക്കം ചെയ്ത് 37 കാരിക്ക് ആശ്വാസമേകി പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റല്‍

HIGHLIGHTS : A tumor weighing 6.33 kg was removed from the woman's ovary

പരപ്പനങ്ങാടി: യുവതിയുടെ അണ്ഡാശയത്തിലെ 6.33 കിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു.പ്രശസ്ത സ്ത്രീരോഗ വിദഗ്ദ്ധയായ ഡോക്ടര്‍ റജീന മുനീറിന്റെ നേതൃത്വത്തിലുള്ള ടീമാണ് സ്റ്റേജിംഗ് ലാപ്രോടോമി ശസ്ത്രക്രിയയിലൂടെ മുപ്പത്തിയേഴുകാരിയായ യുവതിയുടെ ഇടത് അണ്ഡാശയത്തില്‍ ഉണ്ടായിരുന്ന വലിയ മുഴ വിജയകരമായി നീക്കം ചെയ്തത്.

വയറിനുള്ളിലെ വേദനയും മുഴയുടെ വലുപ്പം കാരണമുള്ള മറ്റ് ബുദ്ധിമുട്ടുകളെയും തുടര്‍ന്നാണ് യുവതി നഹാസ് ഹോസ്പിറ്റലില്‍ പരിശോധനക്ക് എത്തുന്നത്. ഡോക്ടര്‍ റജീന മുനീറിന്റെ പരിശോധനയ്ക്ക് ശേഷം എംആര്‍ഐ സ്‌കാനിംഗിന്റെയും മറ്റ് അനുബന്ധ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ രോഗിയുടെ മുഴ നീക്കം ചെയ്യേണ്ടത് അനിവാര്യമെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രിക്രിയ നടത്തുകയുമായിരുന്നു. കൂടാതെ അമിതവണ്ണവും, രക്ത സ്രാവവും ഉള്ളത് കൊണ്ട് അത് നിയന്ത്രണത്തിലാക്കാനുള്ള പരിഹാരം നേരത്തെ തുടങ്ങുകയും ചെയ്തിരുന്നു.

sameeksha-malabarinews

. സ്ത്രീ രോഗ വിഭാഗം ഡോക്ടര്‍ റജീന മുനീര്‍, ഡോക്ടര്‍ ഷഹനാസ്, ഡോക്ടര്‍ തൃപ്തി നാഥ്, ഡോക്ടര്‍ നസ്രീന്‍ അബൂബക്കര്‍ അനസ്‌തേഷ്യ ഡോക്ടര്‍ അശ്വനികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റാഫ് നേഴ്‌സ് മാരായ ശോഭന, നൗഷിയ, ചിന്നമണി,ബിജിന ടെക്നിഷ്യന്‍ മാരായ സുമിത, വിസ്മയ, മിഥുന എന്നിരടങ്ങിയ സംഘം 6 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു. . ശസ്ത്രക്രിയക്ക് ശേഷം രോഗി ICU വില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!