വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് പുലി കിണറ്റില്‍ വീണു. പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ഇന്ന് രാവിലെ പുലി വീണത്. വനപാലകരുടെ നേതൃത്വത്തില്‍ പുലിയെ രക്ഷിക്കുന്നതിനുള്ള നീക്കം ആരംഭിച്ചു.
നോര്‍ത്ത് വയനാടിലെ വെഗൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലാണ് സംഭവം.
രാവിലെ കിണറ്റില്‍ നിന്നും വെള്ളം അടിച്ചിട്ടും വെള്ളം വരാത്തതിനാല്‍ വീട്ടുകാര്‍ കിണറ്റില്‍ പോയി നോക്കിയപ്പോഴാണ് കിണറ്റില്‍ പുലി വീണുകിടക്കുന്നതായി കണ്ടത്.
കിണറ്റിലുണ്ടായിരുന്ന മോട്ടറിന്റെ പൈപ്പ് പുലി കടിച്ചുകീറിയിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




