എലിവിഷം അബദ്ധത്തിൽ വായിൽ തേച്ച മൂന്ന് വയസ്സുകാരൻ മരിച്ചു

പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പി വളവില്‍  എലിവിഷം അബദ്ധത്തിൽ വായിൽ തേച്ചതിനെ തുടര്‍ന്ന് ചികില്‍സയിലിരുന്ന മൂന്നു വയസുകാരന്‍ മരിച്ചു. ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല – അന്‍സാര്‍ ദമ്പതികളുടെ ഏകമകന്‍ റസിന്‍ ഷാ (3)യാണ് മരണപ്പെട്ടത്

കുട്ടി കളിക്കുന്നതിനിടെ എലിവിഷം അബദ്ധത്തിൽ വായിലാക്കുകയായിരുന്നു.

മൂന്ന് ദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന റസിന്‍ ഷാ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്.

 

Share news
error: Content is protected !!
Scroll to Top