ഫിറ്റ് ഇന്ത്യ ക്വിസ് മത്സരം: കേരളത്തെ പ്രതിനിധീകരിക്കാന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് സ്‌കൂളിലെ വിദ്യാര്‍ഥികളായ ശ്രീനന്ദ് സുധീഷ്, പി. നവനീത് കൃഷ്ണന്‍ എന്നിവര്‍

തേഞ്ഞിപ്പലം: ഫിറ്റ് ഇന്ത്യ ക്വിസ് മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് സ്‌കൂളിലെ വിദ്യാര്‍ഥികളായ ശ്രീനന്ദ് സുധീഷ്, പി. നവനീത് കൃഷ്ണന്‍ എന്നിവര്‍.

സംസ്ഥാന തലത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി  സ്‌കൂളിനെ പ്രതിനിധീകരിച്ച് മത്സരിച്ച ശ്രീനന്ദ് സുധീഷ്, പി. നവനീത് കൃഷ്ണന്‍ എന്നിവര്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇവര്‍ ദേശീയതലത്തില്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന മെഗാ ഫൈനലില്‍ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കും.

കേന്ദ്ര കായിക മന്ത്രാലയം 75 -ാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവത്തിന്റ ഭാഗമായാണ് മത്സരം നടത്തിയത്.

 

Share news
error: Content is protected !!
Scroll to Top