പാലക്കാട് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്നാമത്തെയാളും മരിച്ചു

തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. ചങ്ങരംകുളം പള്ളിക്കര ആമയില്‍ അബ്ദുല്‍ സമദിന്റെ മകന്‍ മുഹമ്മദ് സബിന്‍ ആണ് (18) ഇന്ന് മരണപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ് എറണാംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അബ്ദുല്‍ സമദ്, ഭാര്യ ഷെറീന എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു.

ഈ മാസം 21ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. വീട്ടിലുണ്ടായിരുന്ന അഞ്ച് പേരില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. പട്ടാമ്പി- തൃത്താല ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Share news
error: Content is protected !!
Scroll to Top