തിരൂരങ്ങാടി: സ്കൂളിൽ വെച്ച് ടീച്ചർക്ക് തെരുവ് നായയുടെ കടിയേറ്റു. തൃക്കുളം അമ്പലപ്പടി വെൽഫെയർ യു പിസ്കൂളിലെ പ്രീ പ്രൈമറി ടീച്ചറായ പതിനാറുങ്ങൽ സ്വദേശി ചാന്ത് ആയിഷാബി (42) നാണ് തെരുവ് നായയുടെകടിയേറ്റത്.
ഇന്നലെ ഉച്ചക്ക് സ്കൂളിലെ ഇടവേള സമയം കഴിഞ്ഞ് കുട്ടികൾ ക്ലാസിലേക്ക് കയറിയ ഉടനെയാണ് ക്ലാസിലേക്ക്പോകുന്ന ടീച്ചർക്ക് വരാന്തയിൽ വെച്ചാണ് കടിയേറ്റത്. ടീച്ചറെ ഉടനെതന്നെ തിരൂരങ്ങാടി താലൂക്ക്ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കാലിന് ആഴത്തിൽ കടിയേറ്റതിനാൽ കോഴിക്കോട് മെഡിക്കൽകോളേജിലേക്ക് മാറ്റി.
സ്കൂളിലും പരിസരത്തും വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിനെതിരെ സ്കൂൾ അധികൃതർ നിരവധിതവണ നഗരസഭയിൽ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




