പഠനോത്സവം നടത്തി

കടലുണ്ടി : ജി എല്‍ പി സ്‌കൂള്‍ വട്ടപ്പറമ്പ് 2024-25 അധ്യയന വര്‍ഷത്തിലെ പഠനോത്സവം സംഘടിപ്പിച്ചു. ഒരു അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍ജിച്ചെടുത്ത അക്കാദമികമായ മികവുകള്‍ സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് പഠനോത്സവം. പഞ്ചായത്തംഗം അഡ്വ. പി വി മുഹമ്മദ് ഷാഹിദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പി ടി എ പ്രസിഡണ്ട് നൗഷാദ് വട്ടപ്പറമ്പ് അധ്യക്ഷനായി. പ്രധാനധ്യാപകന്‍ ബി കെ അബ്ദുല്‍ റഹിമാന്‍ എംപിടിഎ പ്രസിഡണ്ട് എം ശ്രീജ,എസ് എം സി ചെയര്‍പേര്‍സന്‍ ജസീറ സജാദ് ,ഒ കെ വിദ്യ, റെജിന്‍ റോസ്, എ പി ലിഞ്ചു , റോഷ്‌നി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപ്രകടനങ്ങളും, പ്രദര്‍ശങ്ങളും അരങ്ങേറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top