Section

malabari-logo-mobile

മിഠായി കഴിച്ച വിദ്യാര്‍ത്ഥിക്ക് ചര്‍ദ്ദി; കടകളില്‍ പരിശോധന നടത്തി ഫുഡ് സേഫ്റ്റി വകുപ്പ്

HIGHLIGHTS : A student who ate candy vomits; The Food Safety Department inspected the shops

തിരുരങ്ങാടി: തിരുരങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തെ കടയില്‍ നിന്ന് മിഠായി വാങ്ങിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് തലകറക്കവും ഛര്‍ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മിഠായി കടകളില്‍ പരിശോധന കര്‍ശനമാക്കി ഫുഡ് സേഫ്റ്റി വകുപ്പ്.

കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയില്‍ പ്രധാനാദ്ധ്യാപിക തിരുരങ്ങാടി ഫുഡ്‌സേഫ്റ്റി വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായി രുന്നു. തുടര്‍ന്ന് തിരൂരങ്ങാടിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരി സരത്തുള്ള പത്തോളം മിഠായി കടകളില്‍ ഫുഡ് സേഫ്റ്റി വകുപ്പും, എ ക്‌സൈസും സംയുക്തമായി പരിശോധന നടത്തി.

sameeksha-malabarinews

കടകളില്‍ നിന്ന് ശേഖരിച്ച മിഠായികള്‍ പരിശോധനയ്ക്ക് അയച്ചതായി തിരുരങ്ങാടി ഫുഡ് സേഫ്റ്റി ഓഫീസര്‍ ധന്യ അറിയിച്ചു. വരും ദിവസങ്ങളില്‍ എല്ലാ സ്‌കൂള്‍ പരി സരങ്ങളിലെ മിഠായി കടകളും പരിശോധന നടത്തുമെന്ന് അധികൃ തര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!