താനൂരിൽ ട്രെയിൻ നിർത്തുന്നതിനിടയിൽ പ്ലാറ്റ്ഫോമിലേക്ക് വീണ വിദ്യാർത്ഥി  അത്ഭുതകരമായ് രക്ഷപ്പെട്ടു

താനൂർ: പ്ലാറ്റ്ഫോമിലേക്ക് വീണ വിദ്യാർത്ഥി പരിക്കേൽക്കാതെ അത്ഭുതകരമായ് രക്ഷപ്പെട്ടു. ഇന്നു വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് സംഭവം. കണ്ണൂരിൽ നിന്നും എറണാകുളത്തേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസ് താനൂരിൽ നിർത്തുന്നതിനിടെയാണ് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്ത്  വിദ്യാർത്ഥി വീണത്.

വണ്ടി നിർത്തുന്നതിനു മുൻപേ ഇറങ്ങിയതാണ് വിദ്യാർഥി വീഴാൻ കാരണമായതെന്ന് യാത്രക്കാർ പറഞ്ഞു. ഉത്സവ സീസണായതിനാൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു വണ്ടിയിൽ.

താനൂർ സ്വദേശിയായ വിദ്യാർത്ഥി പുതുവസ്ത്രം വാങ്ങാൻ കോഴിക്കോട്ടക്ക് പോയി തിരിച്ചു  വരുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് പറയുന്നു.

ഇത്തരത്തിലുള്ള സംഭവം മുൻപും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top