ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥി മരണപ്പെട്ടു.

തിരൂരങ്ങാടി: ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥി മരണപ്പെട്ടു.
വെളിമുക്ക് സി.പി മാർബിളിനു പടിഞ്ഞാർവശം താമസിക്കുന്ന പെരിക്കാങ്ങൻ അസീസിന്റെ മകൻ ഷഹനാദ്(21)ആണ് മരണപ്പെട്ടത്.
നിലവിൽ ചെമ്മാട് ദാറുൽഹുദാ യൂണിവേഴ്‌സിറ്റി പി.ജി ഒന്നാംവർഷ വിദ്യാർഥിയായ ഷഹനാദ് പത്ത് വർഷം മാണൂർ ദാറുൽ ഹിദായ ദഅവ കോളജിൽ പഠനം നടത്തിയിരുന്നു.
പടിക്കൽ കുമ്മൻതൊടു പാലത്തിനുസമീപം ഇന്ന് വെകീട്ട് മൂന്നരയോടെയായിരുന്നു അപകടം.
മാതാവ്: സാബിറ
സഹോദരങ്ങൾ: മുഹമ്മദ് ശാമിൽ, ഖദീജ ഷെറിൻ.
കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം നാളെ ഉച്ചയോടെ വെളിമുക്ക് ജുമാമസ്ജിദിൽ ഖബറടക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top