തിരൂരില്‍ കാര്‍ ഇടിച്ച് പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

തിരൂര്‍:തിരൂര്‍ മലപ്പുറം റോഡില്‍ തലക്കടത്തൂരില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. തലക്കടത്തൂര്‍ സ്വദേശി നെല്ലേരി സമീറിന്റെ മകന്‍ മുഹമ്മദ് റിക്‌സാന്‍ (7) ആണ് മരിച്ചത്.

തലക്കടത്തൂര്‍ ഓവുങ്ങല്‍ പാറാള്‍ പള്ളിക്ക് സമീപം
വെള്ളിയാഴ്ച രാവിലെ 9:45 ഓടെ ആണ് അപകടമുണ്ടായത്. തലക്കടത്തൂര്‍ നോര്‍ത്ത് എഎം എല്‍പി സ്‌ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ റിക്‌സാന്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ കുട്ടിയെ ഇടിച്ച് തെറിപ്പിച്ച് മതിലിലിടിക്കുകയായിരുന്നു. മതിലിനും കാറിനുമിടയില്‍ കുരുങ്ങിയ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി ശനി രാവിലെ മരണപ്പെടുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top