HIGHLIGHTS : Ariyalur GUP School shines with success
വള്ളിക്കുന്ന് : പരപ്പനങ്ങാടി ഉപജില്ലാ കലോത്സവത്തില്‍ വിജയത്തിളക്കവുമായി അരി യല്ലൂര്‍ ജി യു പി സ്‌കൂള്‍. നവംബര്‍ 2 4 5 6 തീയതികളില്‍ നടന്ന പരപ്പനങ്ങാടി ഉപജില്ല കലോത്സവത്തില്‍ എല്‍പി ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും യുപി ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും നേടി അരിയെല്ലൂര്‍ ജി യു പി സ്‌കൂള്‍ ഇരട്ട കിരീടം ചൂടി.
സംസ്‌കൃതത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും നേടി. സംസ്‌കൃതനാടകത്തില്‍ മികച്ച നടിയായി ആദ്യ യെ യും യുപി മലയാളം നാടകത്തില്‍ ഗസല്‍ പി എസ് മികച്ച നടനായും റെയിന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 26 മുതല്‍ കോട്ടക്കല്‍ വച്ച് നടക്കുന്ന ജില്ലാ കലോത്സവത്തിലേക്ക് വിദ്യാലയത്തില്‍ നിന്നും 13 ഇനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്